അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി ക്യാംപസിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന ആക്രമണം ക്യാംപസിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ സ്ഥലത്ത് എത്തി പ്രദേശം പൂർണമായി നിയന്ത്രണത്തിലാക്കി.
ന്യൂ ചേസ് മാസ്റ്റർ!; ടി20യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23കാരൻ
വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും, പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ക്യാംപസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അമേരിക്കയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് വീണ്ടും ഗുരുതര ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവം.





















