ഇന്ത്യൻ ഭരണഘടന ഒരു രേഖയോ നിയമപുസ്തകമോ മാത്രമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശങ്ങളെ സംരക്ഷിക്കുന്ന ജീവിച്ചിരിക്കുന്ന പ്രതിബദ്ധതയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഓരോ ഇന്ത്യൻ പൗരനും ജനിച്ച നിമിഷം മുതൽ ബഹുമാനം, നീതി, തുല്യത എന്നിവ ഉറപ്പാക്കുന്ന മഹത്തായ കരാറാണ് ഭരണഘടനയെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ ജീവിതത്തിന്റെ സാമൂഹിക–രാഷ്ട്രീയ തണലാണ് ഈ ഭരണഘടനയെന്നും, അതിനെ സംരക്ഷിക്കുന്നത് ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭാവിയെയും സംരക്ഷിക്കുന്നതിനു തുല്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ ആത്മാവിനെയും അടിസ്ഥാന മൂല്യങ്ങളെയും തകർക്കുന്ന ഏതൊരു ശ്രമത്തെയും ജനങ്ങൾ ശക്തമായി പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.






















