ദീർഘനാളായി തയ്യാറെടുപ്പിൽ കുടുങ്ങിയിരുന്ന ഹോളിവുഡിന്റെ സൂപ്പർഹിറ്റ് ആക്ഷൻ–കോമഡി ഫ്രാഞ്ചൈസായ റഷ് അവർ ന്റെ നാലാം ഭാഗം ഇനി ഔദ്യോഗികമായി വരുന്നു. പരാമൗണ്ട് പിക്ചേഴ്‌സാണ് റഷ് അവർ 4ക്ക് ഗ്രീൻ സിഗ്നൽ നൽകിയത്.
സംരംഭം മുന്നോട്ട് പോകാൻ നിർണായകമായ സംഭാഷണങ്ങൾക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതായാണ് റിപ്പോർട്ടുകൾ. ജാക്കി ചാനും ക്രിസ് ടക്കറും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ പഴയ കെമിസ്ട്രിയും പുതിയ കഥയും കൂടിയുള്ള ഒരു മിക്സ് പ്രതീക്ഷിക്കാം. പ്രൊഡക്ഷൻ ഉടൻ ആരംഭിക്കാനിരിക്കെ, ഹോളിവുഡിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.






















