അബുദാബി ഭാവിയിലെ ഗതാഗത രീതികളെ മാറ്റിമറിക്കുന്ന ഒരു മഹാവിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. കര, കടൽ, ആകാശം എന്നിവയിൽ സഞ്ചരിക്കുന്ന സ്വയംപ്രവർത്തന വാഹന സാങ്കേതികവിദ്യകൾ ഒറ്റ വേദിയിൽ അവതരിപ്പിച്ച്, അടുത്ത ദശാബ്ദത്തിൽ ഗതാഗതം എങ്ങോട്ടാണ് മാറിയേക്കുന്നത് എന്നതിന് അമീരാത്ത് വ്യക്തമായ സൂചന നൽകി. ഡ്രോൺ ചരക്ക് സേവനങ്ങൾ, സ്വയം ഓടുന്ന കാറുകൾ, മാർഗനിർദ്ദേശിത മാരിൻ വാഹനങ്ങൾ, പറക്കുന്ന ടാക്സികൾ എന്നിവയുടെ അവതരണം ജനങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചപ്പോൾ, ഗതാഗതരംഗത്തിന്റെ ഭാവി പൂർണമായും ഓട്ടോമേറ്റഡ് ആകുമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചൈനയിലെ ഹോംഗ്ചി പാലം തകർന്നു; കോൺക്രീറ്റ് നദിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ വൈറൽ
അതേസമയം, ഈ സാങ്കേതിക ചുവടുവെപ്പുകൾ ഡ്രൈവർമാരിൽ ആശങ്കകൾക്കും വഴിയൊരുക്കുന്നുണ്ട്. ജോലി സുരക്ഷയും ഭാവിയിലെ തൊഴിൽരംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എങ്കിലും സർക്കാർ സാങ്കേതിക പുരോഗതിയും തൊഴിലാളികളുടെ ഭാവിയും തമ്മിൽ സമതുലിതമായ ഒരു സമീപനം സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നുണ്ട്.





















