25.7 C
Kollam
Friday, December 5, 2025
HomeMost Viewedഅരൂര്‍-തുറവൂര്‍ ഉയരപ്പാതയിലെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തു

അരൂര്‍-തുറവൂര്‍ ഉയരപ്പാതയിലെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തു

- Advertisement -

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ സ്ഥലത്ത് ദാരുണ അപകടം. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഗർഡർ പെട്ടെന്ന് തകർന്നു വീണ് താഴെകൂടി പോയ പിക്കപ്പ് വാനിന് മീതെ പതിച്ചതോടെ ഡ്രൈവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ ദാരുണാന്ത്യം സംഭവിച്ചു. അപകടം ഉണ്ടായതോടെ സമീപ പ്രദേശത്ത് വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ചെങ്കോട്ട സ്‌ഫോടനം; കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി തന്നെയെന്ന് ഡി.എന്‍.എ ഫലം സ്ഥിരീകരിക്കുന്നു


അഗ്നിശമനസേനയും പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. ഗർഡർ തകർന്നതിന്റെ കാരണം വ്യക്തമല്ല. നിർമാണത്തിലെ അശ്രദ്ധയാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സ്ഥലത്ത് വിദഗ്ധസംഘം എത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments