അസർബൈജാനിൽ നിന്നു തുർക്കിയിലേക്കു മടങ്ങുന്നതിനിടെ തുർക്കി സായുധസേനയുടെ ലോക്ക്ഹീഡ് C-130 ഹെർക്കുലീസ് സൈനിക വിമാനമാണ് ജോർജിയയിലെ കാഖേത്തി മേഖലയിലെ സിഗ്നാഘി മുനിസിപ്പാലിറ്റിക്ക് സമീപം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 20 സൈനികരും കൊല്ലപ്പെട്ടു എന്ന് തുർക്കി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഗഞ്ജ നഗരത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
അപകടത്തിന് മുമ്പ് വിമാനത്തിൽ നിന്നും അടിയന്തരസന്ദേശമോ അപകടസൂചനയോ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, വിമാനം നിലത്തിടിക്കുമുന്‍പ് തന്നെ ഭാഗികമായി പൊളിഞ്ഞതായി തോന്നുന്നു. അപകടത്തിന്റെ കാരണം ഇപ്പോഴും അന്വേഷണം നടക്കുകയാണ്. തുർക്കിയും അസർബൈജാനും പരസ്പരം അനുശോചനം രേഖപ്പെടുത്തി. രണ്ട് രാജ്യങ്ങളും സൈനിക സഹകരണത്തിൽ അടുത്ത ബന്ധം പുലർത്തുന്നുവെന്നതിനാൽ സംഭവം ഇരുരാജ്യങ്ങളിലും ദുഃഖമുണർത്തി.





















