തമിഴ്നാട്ടിലെ കരൂരിൽ നടന്ന ദുരന്ത സംഭവത്തെ തുടർന്നു നടൻ വിജയിനെതിരായി ഉയർന്ന വിമർശനങ്ങൾക്കിടയിൽ സഹനടൻ അജിത് കുമാർ തന്റെ പ്രതികരണം പുറത്തുവിട്ടു. “ഒരു ദുരന്തത്തിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയല്ല, സംവിധാനത്തിലും സുരക്ഷാ സംവിധാനത്തിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്,” എന്ന് അജിത് വ്യക്തമാക്കി.
വർഷം പത്ത് കഴിഞ്ഞിട്ടും ബാഹുബലിയുടെ ഓളം തീർന്നിട്ടില്ല; ആദ്യ ദിനം നേടിയത് 10 കോടിയ്ക്ക് മുകളിൽ
ആരാധക സംഗമങ്ങളോ പൊതുപ്രവർത്തനങ്ങളോ ആയാലും സുരക്ഷിതത്വമാണ് പ്രധാനമെന്നും അജിത് കൂട്ടിച്ചേർത്തു. സംഭവം നടൻ വിജയിന്റെ പരിപാടിയുമായി ബന്ധപ്പെട്ടതായതിനാൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിവാദം ഉയർന്നിരുന്നു. എന്നാൽ അജിത്തിന്റെ പ്രസ്താവന സമാധാനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ആവശ്യകതയെ മുന്നോട്ട് വെക്കുന്ന നിലപാടായി ആരാധകർ വിലയിരുത്തുന്നു.





















