ലോകപ്രസിദ്ധമായ ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ മോഷണക്കേസിൽ അന്വേഷണം വേഗം പിടിക്കുന്നു. കേസിലെ പ്രധാന പ്രതിയടക്കം അഞ്ചുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ മാസം മ്യൂസിയത്തിലെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് 900 കോടിയിലധികം രൂപ വിലമതിക്കുന്ന വിലപ്പെട്ട ആഭരണങ്ങളും കലാസാമഗ്രികളും മോഷണം പോയിരുന്നു. പ്രതികൾ അന്തർദേശീയ കുറ്റകൃത്യ സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പിടിയിലായവരിൽ നിന്ന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ആഭരണങ്ങൾ ഇപ്പോഴും കാണാതെയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് പൊലീസ് രാജ്യാന്തര ഏജൻസികളുമായി ചേർന്ന് നഷ്ടപ്പെട്ട ആഭരണങ്ങളുടെ സ്ഥാനം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്കും കലാസമാഹാരങ്ങൾക്കും ഈ സംഭവം വലിയ മുന്നറിയിപ്പായി വിദഗ്ധർ വിലയിരുത്തുന്നു.





















