ആമസോൺ അടുത്തിടെ പിരിച്ചുവിട്ട 14,000 ജീവനക്കാരെ സംബന്ധിച്ചുള്ള വാർത്ത വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പലരും സാമ്പത്തിക കാരണങ്ങളാണ് ഇതിന് പിന്നിൽ എന്ന് കരുതിയപ്പോൾ, കമ്പനി ഇപ്പോൾ അതിന് മറുപടി നൽകി. പിരിച്ചുവിട്ടത് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമല്ല, മറിച്ച് സ്ഥാപനത്തിന്റെ ആഭ്യന്തര ‘സംസ്‌കാര’ ഘടകങ്ങളാണ് കാരണം എന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.
കമ്പനി വാദിക്കുന്നത്, ചില ടീമുകൾ ആമസോണിന്റെ പ്രധാന മൂല്യങ്ങളുമായും ദീർഘകാല ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്നില്ലായിരുന്നു. അതിനാൽ, ആ സംസ്കാരം പുനർനിർമ്മിക്കാനാണ് ഈ പിരിച്ചുവിടലുകൾ ആവശ്യമായതെന്ന് അവർ പറയുന്നു. ടെക് മേഖലയിൽ വ്യാപകമായി നടക്കുന്ന പിരിച്ചുവിടലുകളുടെ പശ്ചാത്തലത്തിൽ ആമസോണിന്റെ ഈ വിശദീകരണം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.















 
 
 
                                     






