കേരള സര്‍ക്കാര്‍ 2026-ലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി. ഔദ്യോഗിക കലണ്ടര്‍ പ്രകാരം 2026-ല്‍ ആകെ 23 പൊതു അവധികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതാചാരങ്ങളുമായി ബന്ധപ്പെട്ട ഉത്സവ ദിവസങ്ങളാണ്. പുതുവത്സര ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളുമായി പൊരുത്തപ്പെടുന്ന ചില അവധികൾ ലഭ്യമാവില്ലെന്നും സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനുപുറമേ, സംസ്ഥാനത്തെ പ്രത്യേക ആഘോഷങ്ങളോടനുബന്ധിച്ച് പ്രാദേശിക അവധികളും അനുവദിച്ചിട്ടുണ്ട്. സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളിൽ പ്രവർത്തനം നിർത്തിവെയ്ക്കും. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ കാത്തിരുന്ന അവധി പട്ടിക പുറത്തിറങ്ങിയതോടെ, പലരും യാത്രകളും ആഘോഷങ്ങളും ഇതിനോടനുബന്ധിച്ച് പദ്ധതിയിടാൻ തുടങ്ങി.
2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…
- Advertisement -
- Advertisement -
- Advertisement -



















