ദില്ലിയിലെ യമുനാ നദി മാലിന്യത്തിൽ മുങ്ങിക്കിടക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടങ്ങിനായി പ്രത്യേകമായി ഫിൽറ്റർ ചെയ്ത വെള്ളം ഉപയോഗിച്ച് കൃത്രിമ ഘട്ട് സജ്ജമാക്കിയതിനെതിരെ വിവാദം പൊട്ടിപ്പുറപ്പെട്ടു. പുണ്യസ്നാനത്തിനായി ഒരുക്കിയ ഈ “കൃത്രിമ യമുന ഘട്ട്” യഥാർത്ഥ യമുനയെ മറച്ചുവെച്ച് പൊതുജനങ്ങളെ വഞ്ചിക്കുന്ന ശ്രമമാണെന്ന് ആം ആദ്‌മി പാർട്ടി ആരോപിച്ചു. യമുനയിലെ മലിനീകരണം നിയന്ത്രിക്കാനാവാത്ത സർക്കാർ ഇപ്പോൾ ഷോപ്പിന് വേണ്ടി കൃത്രിമ സംവിധാനം ഒരുക്കിയെന്നതാണ് എഎപിയുടെ ആരോപണം. മറുവശത്ത്, ബിജെപി ഈ ആരോപണങ്ങൾ രാഷ്ട്രീയ നാടകമെന്നാണ് വ്യക്തമാക്കുന്നത്. ചടങ്ങ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് നടത്തിയതെന്നും യമുന ശുചീകരണത്തിനായി സർക്കാർ തുടർച്ചയായി നടപടികളെടുക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
മാലിന്യത്തിൽ മുങ്ങിയ യമുന; മോദിക്കായി ഫിൽറ്റർ വെള്ളത്തിൽ കൃത്രിമ ഘട്ട്; വഞ്ചനയെന്ന് എഎപി
- Advertisement -
- Advertisement -
- Advertisement -



















