27.5 C
Kollam
Sunday, September 14, 2025
HomeNewsനേപ്പാളിൽ ജനറേഷൻ സെഡ് തെരുവിലിറങ്ങി; സാമൂഹിക മാധ്യമ നിരോധനവും അഴിമതിയും നേരെ പ്രതിഷേധം

നേപ്പാളിൽ ജനറേഷൻ സെഡ് തെരുവിലിറങ്ങി; സാമൂഹിക മാധ്യമ നിരോധനവും അഴിമതിയും നേരെ പ്രതിഷേധം

- Advertisement -
- Advertisement - Description of image

നേപ്പാളിലെ ജനറേഷൻ സെഡ് യുവാക്കൾ സർക്കാർ ഏർപ്പെടുത്തിയ സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ തെരുവിലിറങ്ങി. വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി സെപ്റ്റംബർ 4ന് സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ അടച്ചു. എന്നാൽ, ഇത് യുവാക്കളുടെ സ്വാതന്ത്ര്യം തടയാനുള്ള നീക്കമാണെന്ന് അവർ കരുതി പ്രതിഷേധിച്ചു.

ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; അന്വേഷണം തുടങ്ങി


രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം “നേപ്പോ കിഡ്‌സ്” ട്രെൻഡിലൂടെ ചർച്ചയായി, ഇതോടൊപ്പം തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക അസമത്വം തുടങ്ങിയ പ്രശ്നങ്ങളും പ്രതിഷേധത്തിന് ഇന്ധനമായി. സുരക്ഷാസേന നടത്തിയ ശക്തമായ നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റു, കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു. സാമൂഹിക മാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധം മാത്രമല്ല, ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയ ദോഷങ്ങളെയും അഴിമതിയെയും ചൂണ്ടിക്കാണിച്ച ഒരു വലിയ ജനപ്രക്ഷോഭമാണിതെന്ന് വിലയിരുത്തുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments