26 C
Kollam
Sunday, September 14, 2025
HomeNewsശൂന്യമായ വിരുന്നിൽ നിന്ന് സ്റ്റേഡിയം പാർട്ടിയിലേക്ക്; മെക്സിക്കൻ കൗമാരക്കാരിയുടെ ക്വിൻസെനിയറ വൈറലാകുന്നു

ശൂന്യമായ വിരുന്നിൽ നിന്ന് സ്റ്റേഡിയം പാർട്ടിയിലേക്ക്; മെക്സിക്കൻ കൗമാരക്കാരിയുടെ ക്വിൻസെനിയറ വൈറലാകുന്നു

- Advertisement -
- Advertisement - Description of image

മെക്സിക്കൻ 15 കാരിയായ ഈസേലാ അനാഹി സാൻമാർട്ടിനിറ്റി മോർാലസിന്റെ ക്വിൻസെനിയറ (15-ാം പിറന്നാൾ ആഘോഷം) ആദ്യം നിരാശയിലായിരുന്നു. ക്ഷണിച്ച അതിഥികളിൽ പലരും എത്താതിരുന്നതോടെ ആഘോഷം ശൂന്യമായി. എന്നാൽ, പിതാവ് സോഷ്യൽ മീഡിയയിൽ ഭക്ഷണം പാഴാകാതിരിക്കാനായി ഒരു പോസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ മുഴുവൻ മാറി. നാട്ടുകാർ, സുഹൃത്തുക്കൾ, ഡിജേയ് എന്നിവർ ഒന്നിച്ചെത്തി ആഘോഷം നിറച്ചപ്പോൾ, നഗര ഭരണകൂടം തന്നെ സ്റ്റേഡിയം വേദിയായി അനുവദിച്ചു.

ഗൂഗിളിന് ആശ്വാസം ക്രോം, ആൻഡ്രോയ്ഡ് വിറ്റഴിക്കേണ്ടതില്ല; നിർബന്ധിത ഡാറ്റ ഷെയറിംഗ് വിധിച്ചു


രാത്രി മുഴുവൻ സംഗീതവും നൃത്തവും നിറഞ്ഞ വിരുന്നായി ആഘോഷം മാറി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തപ്പോൾ, ഒരു സാധാരണ കുടുംബാഘോഷം സമൂഹത്തിന്റെ സ്നേഹത്താൽ വിസ്മയകരമായ അനുഭവമായി. സ്റ്റേഡിയം പാർട്ടിയായി മാറിയ ഈ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി, പെൺകുട്ടിക്ക് സ്കോളർഷിപ്പും ഭൂമി സമ്മാനവുമൊക്കെയും ലഭിച്ചു. സമൂഹത്തിന്റെ കരുത്ത് എന്താണെന്ന് തെളിയിച്ച സംഭവമായിരുന്നു ഇത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments