പോപ്പുലർ വീഡിയോ ഗെയിം ഫ്രാഞ്ചൈസായ കാൾ ഓഫ് ഡ്യൂട്ടിയെ ആസ്പദമാക്കി പരാമൗണ്ട് പിക്ചേഴ്സ് ഔദ്യോഗികമായി ലൈവ് ആക്ഷൻ സിനിമ ഒരുക്കാൻ ഒരുങ്ങുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആക്ടിവിഷൻ ബ്ലിസാർഡുമായുള്ള കരാറിനുശേഷമാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
പരാമൗണ്ട് സിഇഒ ഡേവിഡ് എലിസൺ തന്നെ “ജീവിതകാല സ്വപ്നം” എന്നു വിശേഷിപ്പിച്ച ഈ പ്രോജക്റ്റിന് ടോപ് ഗൺ: മാവറിക് പോലെ തന്നെ വിശ്വസ്തവും ഭാവനാപൂർണവുമായ സിനിമാറ്റിക് അനുഭവം നൽകുമെന്നാണ് ഉറപ്പ്. ഗെയിമിന്റെ സ്വതന്ത്രമായ കഥയും ആക്ഷൻ ശൈലിയും സിനിമയിൽ പുനർസൃഷ്ടിക്കുമെന്നതാണ് നിർമ്മാതാക്കളുടെ വാഗ്ദാനം.
ഫേസ്ബുക്ക് വഴിയുള്ള പുതിയ ഓൺലൈൻ തട്ടിപ്പ്; പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം
2003ൽ ആദ്യമായി പുറത്തിറങ്ങിയ കാൾ ഓഫ് ഡ്യൂട്ടി പരമ്പര ഇതുവരെ 500 മില്യൺ കോപ്പികൾക്കുമേൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള, ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഗെയിം ഫ്രാഞ്ചൈസുകളിലൊന്നാണ്.എന്നാൽ സിനിമയുടെ റിലീസ് തീയതി, സംവിധായകൻ, അഭിനേതാക്കൾ, കഥാസന്ദർഭം എന്നിവ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.
