ജപ്പാനിൽ നിന്ന് ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് സംഭവം പുറത്തുവന്നു. 65 കാരിയായ സ്ത്രീയെ “ബഹിരാകാശ യാത്രികൻ” എന്ന് പരിചയപ്പെട്ട ഒരാൾ സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടു. സൗഹൃദം വളർന്നതിന് ശേഷം ഇയാൾ “ബഹിരാകാശത്ത് വച്ച് ആക്രമണം നേരിടേണ്ടി വന്നെന്നും ജീവനോടെ തുടരാൻ ഓക്‌സിജൻ വാങ്ങണം” എന്നും പറഞ്ഞ് വലിയ തുക ആവശ്യപ്പെട്ടു.
വിശ്വാസത്തിൽപ്പെട്ട സ്ത്രീ ഏകദേശം 6,700 യുഎസ് ഡോളർ (ഏകദേശം 5.5 ലക്ഷം രൂപ) ഇയാളുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് ബന്ധപ്പെടാനാകാതായപ്പോൾ താൻ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കി. ഇത്തരം “Fake Astronaut Scam” സംഭവങ്ങൾ ജപ്പാനിൽ വർധിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി. ഓൺലൈൻ സൗഹൃദങ്ങളിൽ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
