നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും വലിയ ഹിറ്റായ K-Pop Demon Hunters-ന് രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ തുടർച്ചയെക്കുറിച്ചുള്ള തീരുമാനം ഒരു വലിയ കരാര്‍ പ്രശ്നത്തിന്റെ പരിഹാരത്തില്‍ ആശ്രിതമാണെന്നാണ് റിപ്പോര്‍ട്ട്.2021-ല്‍ നെറ്റ്ഫ്‌ലിക്‌സ് (ഡിസ്‌ട്രിബ്യൂട്ടര്‍) – സോണി പിക്ചേഴ്സ് അനിമേഷന്‍ (പ്രൊഡ്യൂസര്‍) തമ്മിലുണ്ടായിരുന്ന കരാര്‍ പ്രകാരം 100 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാണച്ചെലവും 25 മില്യണ്‍ ഡോളറിന്റെ അഡ്വാന്‍സും നെറ്റ്ഫ്‌ലിക്‌സ് വഹിച്ചിരുന്നു.
236 മില്യണ്‍ വ്യൂസ് നേടി നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമായെങ്കിലും, K-Pop Demon Hunters 2 യാഥാര്‍ത്ഥ്യമാകാന്‍ സ്റ്റുഡിയോകള്‍ തമ്മിലുള്ള പുതുക്കിയ കരാറാണ് നിര്‍ണായകം. ഇരുകൂട്ടരും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
