ബെംഗളൂരു കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിക്കാന്‍ കിടന്ന പുരുഷന്‍ പിന്നീട് ഉണരാതെ മരണപ്പെട്ട സംഭവമാണ് ഞെട്ടലുണ്ടാക്കിയത്. ആദ്യം സാധാരണ ആരോഗ്യപ്രശ്‌നമെന്ന് കരുതിയെങ്കിലും, പിന്നീട് വീട്ടുകാര്‍ ചെരിപ്പിന് സമീപം പാമ്പിനെ കണ്ടതോടെ സംശയം ശക്തമായി.
ചെരിപ്പ് ധരിക്കുന്ന സമയത്താണ് പാമ്പ് കടിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍ വിഷം വ്യാപിച്ചതോടെ അദ്ദേഹം ഉറക്കത്തില്‍ത്തന്നെ മരണമടഞ്ഞിരിക്കാമെന്നാണ് പോലീസും ആരോഗ്യവിദഗ്ധരും കരുതുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
