BLACKPINKവീണ്ടും ഗ്രൂപ്പ് ആക്ടിവിറ്റികളുമായി എത്തുന്നതായി ലിസ സ്ഥിരീകരിച്ചു. പുതുപുത്തൻ മിനി ആൽബവും വമ്പൻ ലോകപര്യടനവും ഉൾപ്പെടുന്ന തിരിച്ചുവരവിന്റെ ഭാഗമായി സംഘം ഇപ്പോൾ സ്റ്റുഡിയോയിൽ റെക്കോർഡിംഗിൽ തിരക്കിലാണ്. ഈ വർഷാവസാനത്തോടെയാണ് ആൽബം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ.
ചെരിപ്പിട്ട് കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിച്ചയാള്‍ ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ്
“ഡെഡ്ലൈൻ വേൾഡ് ടൂർ” ഏഷ്യ, ഉത്തര അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി നടക്കും. രണ്ട് വർഷത്തിന് ശേഷം ഗ്രൂപ്പ് മുഴുവൻ അംഗങ്ങളുമൊത്ത് ലോകവേദിയിലെത്തുന്ന അവസരമായതിനാൽ ആരാധകരിൽ ആവേശം ഉയർന്നിരിക്കുകയാണ്. പുതിയ ഗാനങ്ങൾ അവതരിപ്പിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ലിസ വ്യക്തമാക്കി. ആരാധകർക്ക് ശക്തമായ പ്രകടനം സമ്മാനിക്കാൻ ടീം പരമാവധി പരിശ്രമിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.
