പോളണ്ടിൽ നടക്കുന്ന വിമാനപ്രദർശനത്തിനായി പരിശീലനം നടത്തുന്നതിനിടെ, പോളിഷ് എയർഫോഴ്‌സിന്റെ എഫ്-16 യുദ്ധവിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തീപിടിച്ച് തകർന്നുവീണു. അപകടത്തിൽ വിമാനം പൈലറ്റ് മേജർ മാച്ചെയ് “സ്ലാബ്” ക്രാക്കോവിയാൻ മരണപ്പെട്ടു.
സംഭവം നടന്നത് പോളണ്ടിലെ റാഡോമിലായിരുന്നു, എയർഷോയുടെ റീഹേഴ്സലിനിടെയായിരുന്നു വിമാനം തകർന്നത്. വിമാനം ബാരൽ റോൾ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനം റൺവേയിലേക്ക് ഇടിച്ചുവീണ് തീപ്പിടിച്ചതോടെ പൈലറ്റ് രക്ഷപ്പെടാനാകാതെ വീരമൃത്യു വരിച്ചു.
അപകടത്തെ തുടർന്ന് ഈ വർഷത്തെ Radom Air Show റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനപ്രദർശനം കാണാനായി എത്തിയ ജനങ്ങൾക്ക് സംശയാസ്പദമായ സാഹചര്യം ഒഴിവാക്കാൻ ഏർപ്പെടുത്തിയ സുരക്ഷാ നടപടികൾ ശക്തമാക്കി.പൈലറ്റിന്റെ മൃത്യുവിന് പോളിഷ് പ്രതിരോധ മന്ത്രാലയവും, എയർഫോഴ്‌സും അനുശോചനം അറിയിച്ചിട്ടുണ്ട്. യു.എസ്.-പോളണ്ട് സൈനിക സഹകരണത്തിന്റെ ഭാഗമായുള്ള ഈ ട്രെയിനിംഗാണ് അപകടത്തിലേക്ക് നയിച്ചത്.
