മാർവലിന്റെ വമ്പൻ ചിത്രം അവഞ്ചേഴ്‌സ് : ഡൂംസ്‌ഡേയെക്കുറിച്ച് വീണ്ടും ആരാധകരിൽ ആവേശം ഉയർന്നിരിക്കുകയാണ്. ഓഗസ്റ്റ് 27-ന് രണ്ടാം ഘട്ട കാസ്റ്റ് പ്രഖ്യാപനം വരുമോ? എന്നതാണ് ഇപ്പോൾ ആരാധകരുടെ വലിയ ചർച്ചാ വിഷയം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുവെങ്കിലും, ഇതുവരെ മാർവൽ സ്റ്റുഡിയോസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മാർച്ചിൽ നടന്ന വൻ ലൈവ് ഇവന്റിൽ തന്നെ 27 താരങ്ങളെ ഉൾക്കൊള്ളുന്ന ആദ്യ ഘട്ട കാസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ക്രിസ് ഹെംസ്വർത്ത്, റോബർട്ട് ഡൗണി ജൂനിയർ (ഡോക്ടർ ഡൂം), വെനേസ കിർബി , ആന്തണി മാക്കി, ഫ്ലോറൻസ് പ്യൂ, ടോം ഹിഡിൽസ്റ്റൺ, പാട്രിക്ക് സ്റ്റുവർട്ട്, ഇയാൻ മക്കെല്ലൻ തുടങ്ങി നിരവധി താരങ്ങൾ ഉണ്ടായിരുന്നു.
ജേക്ക് ഷ്രയർ എക്സ്-മെൻ സിനിമയുടെ ഒരുക്കത്തിൽ; തണ്ടർബോൾട്സിലെ അനുഭവം വലിയ സഹായം
ജെയിംസ് മാർസ്ഡൻ (സൈക്ലോപ്പ്‌സ്)ആയും കെൽസി ഗ്രാമർ (ബീസ്റ്റ്)ആയും മടങ്ങിയെത്തുന്ന വിവരം അടുത്തിടെ സ്ഥിരീകരിച്ചു. വനേസ്സ കിർബി, റോബർട്ട് ഡൗണി ജൂനിയറുടെ “ഡോക്ടർ ഡൂം” അവതരണത്തെ ‘അദ്ഭുതകരം’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.അതേസമയം, രണ്ടാം കാസ്റ്റ് പ്രഖ്യാപനം സംബന്ധിച്ച പ്രചാരണം ആരാധകരുടെ ഇടയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ടെങ്കിലും, അത് യാഥാർത്ഥ്യമാകുമോ എന്നത് വ്യക്തമല്ല.
