26.4 C
Kollam
Sunday, September 21, 2025
HomeMost Viewedസംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

- Advertisement -
- Advertisement - Description of image

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

നാളെ മുതൽ ശക്തമായ മഴയുടെ സാധ്യത കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ ഒമ്പത് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 26 മുതൽ 28 വരെ കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജനങ്ങൾക്കുള്ള നിർദ്ദേശം: കാറ്റിൽ പറന്നുപോകാവുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക, താഴ്‌വരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക, കടലോര യാത്രകളും വിനോദങ്ങളും ഒഴിവാക്കുക. മഴ മൂലമുള്ള പ്രളയ സാധ്യത കണക്കിലെടുത്ത് അടിയന്തരാവശ്യങ്ങൾക്കല്ലാതെ യാത്രകളും നിയന്ത്രിക്കാൻ ഉചിതമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments