യുഎഇയിൽ പ്രവാസികൾക്കായി സർക്കാർ ജോലികൾക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ്, ആരോഗ്യ പരിരക്ഷ, ഇൻഫ്രാസ്ട്രക്ചർ, ടെക്‌നോളജി, നഗര ആസൂത്രണം തുടങ്ങിയ വിവിധ മേഖലകളിലാണ് ഒഴിവുകൾ. ചില തസ്തികകൾക്ക് പ്രതിമാസം 40,000 ദിർഹം (ഏകദേശം 9 ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കും.
“അവനെ ഞാൻ അന്നേ അളന്നതാ”! ജോ റൂട്ടിനെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ
അപേക്ഷ സമർപ്പിക്കേണ്ടത് ദുബായ് ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടൽ ആയ dubaicareers.ae വഴിയാണ്. യോഗ്യത, പ്രവൃത്തി പരിചയം, സർട്ടിഫിക്കേഷൻ തുടങ്ങിയവ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കും.
പ്രവാസികൾക്ക് ഉയർന്ന ശമ്പളത്തോടൊപ്പം സർക്കാർ ജോലിയെന്ന സ്ഥിരതയും ലഭിക്കുന്നതിനാൽ, നിരവധി പേരാണ് ഈ അവസരം തേടുന്നത്.
