ജപ്പാനീസ് ആനിമേഷൻ ഫ്രാഞ്ചൈസായ ഡീമൺ സ്ലെയർയുടെ ഏറ്റവും പുതിയ ഭാഗമായ ‘ഇൻഫിനിറ്റി കാസിൽ’ കൊറിയൻ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി. റിലീസിന് പിന്നാലെ തന്നെ പ്രേക്ഷകരുടെ വലിയ വരവേൽപ്പ് ലഭിച്ച ഈ സിനിമ, തുടക്ക വാരാന്ത്യത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി. കൊറിയയിലെ ആരാധകർക്ക് ഇടയിൽ ആനിമേയ്ക്കുള്ള വലിയ ജനപ്രീതി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’; സെറ്റിൽ റോബർട്ട് ഡൗണി ജൂനിയർ–റയാൻ റെയ്നോൾഡ്സ് സംഘർഷം?
വിശ്വൽ എഫക്ട്, ആക്ഷൻ സീക്വൻസുകൾ, വികാരാധിഷ്ഠിതമായ കഥ തുടങ്ങിയവയാണ് പ്രേക്ഷകരെ ഏറ്റവും അധികം ആകർഷിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻഭാഗങ്ങളുടെ വിജയത്തിന് പിന്നാലെ വന്ന ഇൻഫിനിറ്റി കാസിൽ, കൊറിയൻ തീയറ്ററുകളിൽ ആനിമേഷനുകൾക്കുള്ള റെക്കോർഡുകൾ പുതുക്കാനിടയുണ്ടെന്നാണു വ്യാപകമായ വിലയിരുത്തൽ.
