രാജ്യത്ത് വീണ്ടും ടിക് ടോക് പ്രവർത്തനക്ഷമമാകുമോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാരാണ് മറുപടി നൽകിയത്. വിവരസാങ്കേതിക മന്ത്രാലയ വൃത്തങ്ങളുടെ വാക്കുകൾ പ്രകാരം, ഇന്ത്യയിൽ നിരോധിച്ച ആപ്പുകളെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ ഇപ്പോൾ പരിഗണനയിൽ ഇല്ല. ഉപയോക്താക്കളുടെ സ്വകാര്യത, ദേശീയ സുരക്ഷ എന്നിവയാണ് സർക്കാരിന്റെ പ്രധാന പരിഗണനകളെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ചു അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍
2020-ൽ സ്വകാര്യതാ പ്രശ്നങ്ങളും സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ടിക് ടോക് അടക്കം നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. അതിനുശേഷം നിരവധി തവണ ടിക് ടോക് തിരിച്ചുവരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നുവെങ്കിലും, കേന്ദ്രത്തിന്റെ പുതിയ വിശദീകരണത്തോടെ അതിന് വിരാമമായിരിക്കുകയാണ്.
