മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. ചിത്രത്തിൽ സിംബിയോട്ട് ഒരു വിധത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ അത് നേരിട്ട് വെനമാകുമോ, ബ്ലാക്ക് സ്യൂട്ട് സ്പൈഡർ-മാനായോ, അല്ലെങ്കിൽ ഭാവിയിലേക്കുള്ള വലിയൊരു സൂചനയായോ വരുമെന്നത് ഇപ്പോഴും വ്യക്തമല്ല.
2021-ലെ സ്പൈഡർ-മാൻ: നോ വേ ഹോംന്റെ പോസ്റ്റ്-ക്രെഡിറ്റ് സീനിൽ സിംബിയോട്ടിന്റെ സാന്നിധ്യം സൂചിപ്പിച്ചതിന് ശേഷം, MCUയിൽ അതിന്റെ വരവിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്. ബ്രാൻഡ് ന്യൂ ഡേയിൽ സിംബിയോട്ട് എത്തുന്നത്, പീറ്റർ പാർക്കറിന്റെ ഇരുണ്ട വശത്തേക്കുള്ള തുടക്കമായും, ഭാവിയിലെ അവഞ്ചേഴ്‌സ് ചിത്രങ്ങളിലേക്കുള്ള വഴിതെളിച്ചുമായും മാറുമെന്ന് കരുതുന്നു.
എലിസബത്ത് ഓൾസൺ ‘എറ്റേണിറ്റി’യിൽ; മരണാനന്തര ലോകത്തിലെ പ്രണയകഥ
സിംബിയോട്ടിന്റെ ശക്തിയും സ്വാധീനവും MCUയിൽ എത്തിച്ചേരുന്നത്, സ്പൈഡർ-മാൻ കഥാപാത്രത്തിന് കൂടുതൽ ആഴവും പുതിയൊരു സംഘർഷവും സമ്മാനിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ മാർവൽ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ചിത്രങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
