ഫുട്ബോള്‍ ആരാധകര്‍ക്ക് അത്ഭുതവാര്‍ത്തലോക ഫുട്ബോളിന്റെ സൂപ്പര്‍ താരം ലയണല്‍ മെസി കേരളത്തിലെത്താനൊരുങ്ങുന്നു. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.കേരളത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി മെസിയും അര്‍ജന്‍റീന ടീമിലെ ചില താരങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൃത്യമായ തീയതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.ഫുട്ബോളിനോടുള്ള കേരളത്തിന്റെ അഭിമാനകരമായ സ്‌നേഹം, ആരാധക പിന്തുണ എന്നിവയെ മുന്‍നിര്‍ത്തിയാണ് ഈ സന്ദര്‍ശനത്തിന് തീരുമാനമായത്. മെസിയെ നേരില്‍ കാണാന്‍ അവസരം കിട്ടുന്ന കേരളത്തിലെ ആരാധകര്‍ വലിയ ആവേശത്തിലാണ്.
