ഹോളിവുഡ് താരം കിർസ്റ്റൻ ഡൺസ്റ്റ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വർഷങ്ങളായി നടക്കുന്ന ഒരു തെറ്റിനെ കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ പേര് ആരാധകരും മാധ്യമങ്ങളും പോലും ശരിയായി ഉച്ചരിച്ചിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. “എന്റെ പേരിന്റെ ശരിയായ ഉച്ചാരണം വളരെ കുറച്ച് പേർക്ക് മാത്രമേ അറിയൂ. ഭൂരിഭാഗവും പതിവുപോലെ തെറ്റിച്ചാണ് വിളിക്കുന്നത്. ചിലപ്പോള്‍ അത് കേട്ട് രസകരമാകാറുണ്ട്, പക്ഷേ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു” എന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
“അല്പം ഭ്രാന്തൻ, പക്ഷേ ഹോട്ട്”; ഹാർലി ക്വിൻ–പെൻഗ്വിൻ കൂട്ടുകെട്ടിനെ കുറിച്ച് താരങ്ങൾ
ഡൺസ്റ്റിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി ആരാധകര്‍ ഇപ്പോൾ ശരിയായ ഉച്ചാരണം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. “സ്പൈഡര്‍മാന്‍” സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമായതിനാല്‍, പേര് തെറ്റായി പറയപ്പെടുന്നത് അപൂര്‍വ്വമല്ലെങ്കിലും, അത് ഇപ്പോൾ ആരാധകരെ ഏറെ കൗതുകത്തിലാക്കി.
