ഹോളിവുഡ് താരം എലിസബത്ത് ഓൾസൺ പുതിയ ചിത്രമായ എറ്റേണിറ്റിയിൽ അതീവ കൗതുകകരമായൊരു കഥാപാത്രമായി എത്തുന്നു. പുറത്തിറങ്ങിയ ട്രെയിലറിൽ, മരണാനന്തര ലോകത്തിൽ നടക്കുന്ന പ്രണയ ത്രികോണത്തിലാണ് ഓൾസന്റെ കഥാപാത്രം പെടുന്നത് എന്ന് കാണിക്കുന്നു.
നഷ്ടവും പ്രണയവും വിധിയും ഒന്നിച്ച് ചേരുന്ന കഥ, അതിസുന്ദരമായ ദൃശ്യങ്ങളോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓൾസന്റെ കരുത്തുറ്റ പ്രകടനവും ഫാന്റസി-ഡ്രാമ ഘടകങ്ങളും ചേർന്ന് എറ്റേണിറ്റിയെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാക്കി മാറ്റുകയാണ്.
