സ്പൈഡർ -മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന വന്‍പ്രതീക്ഷയോടെയുള്ള MCU ചിത്രത്തില്‍, ഫ്ലോറൻസ് പ്യൂഗ് വീണ്ടും യലേന ബെലോവയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021ലെ ബ്ലാക്ക് വിഡോ , ഹോക്കിഐ സീരീസ്, 2025ലെ തൻണ്ടർ ബ്ലോട്സ് , മാർവെൽ സോമ്പിസ് തുടങ്ങിയവയ്ക്കുശേഷം, MCUയിൽ അവളുടെ അഞ്ചാമത്തെ എത്തിച്ചേരലായിരിക്കും ഇത്.
ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരണം ഇന്ത്യ ‘എ’ ടീമിനൊപ്പം കളിക്കാൻ രോഹിത്; റിപ്പോർട്ട്
ഇത് ശരിവരുന്നുവെങ്കിൽ, ഫേസ് 6ലെ ഭാവി കഥാസന്ദർഭങ്ങളുമായി, പ്രത്യേകിച്ച് 2026ൽ റിലീസ് ചെയ്യാൻ പോകുന്ന അവഞ്ചേഴ്സ്: ഡൂംസ് ഡേ സിനിമയുമായി, നേരിട്ട് ബന്ധിപ്പിക്കപ്പെടാനാണ് സാധ്യത.സ്പൈഡർ -മാൻ: ബ്രാൻഡ് ന്യൂ ഡേയിൽ യലേനയുടെ സാന്നിധ്യം, പീറ്റർ പാർക്കറുടെ കഥയിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.എന്നിരുന്നാലും, മാർവൽ സ്റ്റുഡിയോസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതുവരെ ഇത് ആരാധകരുടെ ആവേശം വർധിപ്പിക്കുന്ന തരത്തിലുള്ള ഒരു ശക്തമായ അഭ്യൂഹമായി തുടരുകയാണ്.
