ഹോളിവുഡിലെ സൂപ്പർസ്റ്റാർ ടോം ക്രൂസ് വീണ്ടും തന്റെ ജീവൻ പോലും പണയം വെച്ചാണ് സ്റ്റണ്ട് രംഗങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. മിഷൻ ഇംപോസിബിൾ – ദ ഫൈനൽ റെക്കണിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ, വിമാനവുമായി ബന്ധപ്പെട്ട അപകടകരമായ സ്റ്റണ്ടിനിടെയാണ് നടന് ഗുരുതരമായ കൈവിരൽ പരിക്ക് സംഭവിച്ചത്.ശക്തമായ സമ്മർദ്ദം കാരണം ക്രൂസിന്റെ വിരലുകളുടെ സംയോജനങ്ങൾ വേർപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കൈകൾ “വലിയ തോതിൽ വീർന്നിരുന്നു” .ഇത്രയും വലിയ പരിക്കേറ്റിട്ടും ചിത്രീകരണം നിർത്താതെ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു നടന്റെ തീരുമാനം. യഥാർത്ഥ്യബോധമുള്ള ആക്ഷൻ രംഗങ്ങൾക്കായി എല്ലാം പണയം വെക്കുന്ന നടനെന്ന തന്റെ പഴയ ചരിത്രം ക്രൂസ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അപകടവിവരം പുറത്ത് വന്നതോടെ ചിത്രത്തിനുള്ള പ്രതീക്ഷ ആരാധകരിൽ ഇരട്ടിയായി.
