25.4 C
Kollam
Friday, August 29, 2025
HomeMost Viewed‘ഗ്രേറ്റ് ജീൻസ്’; പരസ്യവുമായി വോക്ക് വിവാദത്തിൽ സിഡ്‌നി സ്വിനി

‘ഗ്രേറ്റ് ജീൻസ്’; പരസ്യവുമായി വോക്ക് വിവാദത്തിൽ സിഡ്‌നി സ്വിനി

- Advertisement -
- Advertisement - Description of image

ഹോളിവുഡ് താരം സിഡ്‌നി സ്വിനിയെ അമേരിക്കൻ ഈഗിൾ പുറത്തിറക്കിയ “ഗ്രേറ്റ് ജീൻസ്‌ ” പരസ്യം വൻ വിവാദത്തിലാക്കി. “Sydney Sweeney has great jeans” എന്ന ടാഗ്‌ലൈൻ ഉൾപ്പെടുത്തിയ പരസ്യം ആദ്യം തമാശയായി തോന്നിച്ചെങ്കിലും, ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു.

വെള്ള നിറം, നീല കണ്ണുകൾ, സ്വർണ്ണനിറമുള്ള മുടി എന്നീ സവിശേഷതകളെ മുൻനിർത്തി ‘ജീനുകൾ’ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള സന്ദേശമാണിതെന്ന് ആരോപണം ഉയർന്നു. ‘വോക്ക്’ വിമർശകർ ഇത് യൂജെനിക്സ് ആശയങ്ങളുമായി ബന്ധിപ്പിക്കുകയും, വെള്ളവർഗ്ഗ മേൽക്കോയ്മ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശമാണെന്നും ആരോപിച്ചു.

വിവാദം വ്യാപിച്ചതോടെ അമേരിക്കൻ ഈഗിൾ വിശദീകരണവുമായി രംഗത്തെത്തി.ജനറ്റിക്‌സ്-നുമായി യാതൊരു ബന്ധവുമില്ല, വ്യക്തികളുടെ ഫാഷൻ സ്റ്റൈലിനെ ആഘോഷിക്കാനായിരുന്നു ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ വിമർശനം തുടർന്നു.

എംബാപ്പെയുടെ സ്വപ്‌ന അരങ്ങേറ്റം; ഗോളോടെ റയലിന് സീസൺ തുടക്ക ജയം


സിഡ്‌നി കുറച്ച് ദിവസങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നെങ്കിലും പിന്നീട് തന്റെ പുതിയ ചിത്രത്തെ പ്രമോട്ട് ചെയ്ത് തിരിച്ചെത്തി. ഇനി ഈ വിവാദം താൽക്കാലികമായി അവസാനിക്കുമോ, കരിയറിന് വലിയ തിരിച്ചടിയായിത്തീരുമോ എന്നതാണ് ആരാധകരും നിരീക്ഷകരും ഉറ്റുനോക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments