കൊല്ലത്ത് അയൽവാസിയുടെ വളർത്തു പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ 55 വയസ്സുകാരനായ രാജൻ ദാരുണാന്ത്യം സംഭവിച്ചു. രാവിലെ വീടിന്റെ പരിസരത്ത് പതിവുപോലെ നടക്കുമ്പോഴാണ് നായ പെട്ടെന്ന് പുറത്ത് ചാടിയെത്തി രാജനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ നാട്ടുകാർ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ,പോലീസ് നായയുടെ ഉടമയെ കസ്റ്റഡിയിൽ എടുത്തു. പിറ്റ്ബുൾ പോലുള്ള അപകടകാരിയായ ഇനങ്ങളെ നിയന്ത്രണമില്ലാതെ വളർത്തുന്നത് സംബന്ധിച്ച് ശക്തമായ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടും നാട്ടുകാർ മുന്നോട്ട് വന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അപകടകാരിയായ നായകളെ വളർത്തുന്നതിനുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ശക്തമായി നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
