ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന തീരുമാനവുമായി ഐഎസ്എൽ ക്ലബ്ബായ മോഹൻ ബഗാൻ. സഹൽ അബ്ദുൽ സമദ് ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെ ദേശീയ ടീമിനൊപ്പം അയക്കുന്നതിൽ നിന്ന് ക്ലബ് പിന്നോട്ട് പോയിരിക്കുകയാണ്. “പരിക്കുപറ്റിയാൽ പിന്നെ അത് ക്ലബ്ബിനാണ് നഷ്ടം. അതിനാൽ താരങ്ങളെ വിടാൻ കഴിയില്ല” എന്നാണ് അധികൃതർ വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന്റെ പ്രധാന താരങ്ങൾ പരിക്കേറ്റാൽ അത് വലിയ തിരിച്ചടിയായിരിക്കുമെന്ന് ക്ലബ് കരുതുന്നു. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം നഷ്ടമാകുന്നതോടെ താരങ്ങൾക്കിടയിൽ ആശങ്കയുണ്ടെങ്കിലും, ക്ലബ്ബിന്റെ നിലപാട് ശക്തമാണ്.
