മേരി ഷെല്ലിയുടെ ക്ലാസിക് നോവലിനെ ആസ്പദമാക്കി ഗില്ലെർമോ ഡെൽ ടോറോ ഏറെക്കാലമായി സ്വപ്നം കണ്ടിരുന്ന ഫ്രാങ്കൻസ്റ്റൈൻ ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സിനിമാ പ്രേമികൾക്ക് വലിയ സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരം നൽകിക്കൊണ്ട് ചിത്രം ആദ്യം 2025 ഒക്ടോബർ 17-ന് തിരഞ്ഞെടുത്ത തിയേറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന്, ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് 2025 നവംബർ 7-ന് നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.
ചിത്രത്തിൽ ഓസ്കർ ഐസക്ക് വിക്ടർ ഫ്രാങ്കൻസ്റ്റൈൻ ആയി അഭിനയിക്കുമ്പോൾ, ജേക്കബ് എലോർഡി ഭീകര ജീവിയായെത്തുന്നു. മിയ ഗോത്ത്, ക്രിസ്റ്റോഫ് വാൾട്‌സ്, ചാൾസ് ഡാൻസ്, ഫെലിക്സ് കാമറർ, ഡേവിഡ് ബ്രാഡ്ലി, ലാർസ് മിക്കെൽസൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
273 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 757-ൽ തീപിടിത്തം; പൈലറ്റിന്റെ സമയോചിത ഇടപെടൽ രക്ഷയായി
ഡെൽ ടോറോയുടെ വ്യക്തിപരമായ ഒരു പാഷൻ പ്രോജക്റ്റായ ഈ ചിത്രം, ഗോത്തിക് ശൈലിയിലുള്ള ഭംഗിയുള്ള ദൃശ്യങ്ങളോടെയും ആഴത്തിലുള്ള കഥപറച്ചിലോടെയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നെറ്റ്ഫ്ലിക്സ് അംഗീകരിച്ച തിയേറ്റർ റിലീസ് തീരുമാനം, ചിത്രത്തിന്റെ മഹത്തായ വിസ്വൽ സ്‌കോപ്പിനെയും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ അനുഭവം നൽകാനുള്ള ശ്രമത്തെയും തെളിയിക്കുന്നു.
