റോൺ ഹവാർഡ് സംവിധാനം ചെയ്യുന്ന പുതിയ സർവൈവൽ ത്രില്ലർ ഈഡൻ ചിത്രത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. മനോഹരവും ഒറ്റപ്പെട്ടതുമായ ഒരു ദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കഥയിൽ, ആന ഡി ആർമാസ് ജീവൻ രക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിലാണ്.
ഹെയ്ലി ബീബറും കെൻഡൽ ജെന്നറും; ഡ്രസ് കോഡ് മെമ്മോ ജസ്റ്റിന് അയച്ചില്ല
നഗരജീവിതത്തിൽ നിന്ന് അകലെയുള്ള പുതിയ തുടക്കം തേടി ഒരു സംഘം ആളുകൾ ദ്വീപിലെത്തുമ്പോഴാണ് കഥ ആരംഭിക്കുന്നത്. എന്നാൽ അവർ ഉടൻ തന്നെ ഭക്ഷ്യക്ഷാമം, ഉൾകലഹങ്ങൾ, അപകടകരമായ ഭീഷണികൾ എന്നിവയിലൂടെ ജീവൻ രക്ഷിക്കാനുള്ള ഭീകര പോരാട്ടത്തിൽ കുടുങ്ങുന്നു.ജൂഡ് ലോ, വാനസ കിർബി, സിഡ്നി സ്വീനീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഈ വർഷാവസാനം റിലീസ് ചെയ്യും.
