ജമ്മു-കശ്മീരിലെ ഉറി സെക്ടറില്‍ ഭീകരര്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വെടിവെയ്പ്പില്‍ ധീരമായി പോരാടിയ ഒരു സൈനികന് വീരമൃത്യു വരിച്ചു. അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നെങ്കിലും, അര്‍ധരാത്രിയോടെ ഭീകരര്‍ പ്രവേശിക്കാന്‍ ശ്രമിച്ചതായാണ് വിവരം.
സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ ഭീകരര്‍ക്ക് നാശനഷ്ടമുണ്ടായതായി സൂചനയുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവം നടന്ന മേഖലയില്‍ തുടര്‍ന്ന് തിരച്ചില്‍ ശക്തമാക്കി, അധിക സൈനികരെ വിന്യസിച്ചു.
മോദിയുടെ മണ്ഡലത്തിലെ ഒരാൾക്ക് 50 ആൺമക്കൾ; വോട്ട് തിരിമറിയെന്ന് കോൺഗ്രസ്, ഒടുവിൽ യാഥാർത്ഥ്യം പുറത്ത്
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ത്യജിച്ച സൈനികന്റെ ധീരതയെ സൈനിക വിഭാഗവും നാട്ടുകാരും ആദരിച്ചു. അതിര്‍ത്തി മേഖലയില്‍ സമാനമായ ആക്രമണശ്രമങ്ങള്‍ തടയാന്‍ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
