‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ നടത്തിയ സുരക്ഷാ നീക്കങ്ങൾക്ക് പിന്നാലെ, പാകിസ്ഥാൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്റ്റാഫിന് ദിവസേന ലഭ്യമായിരുന്ന പത്രങ്ങൾക്കും കുടിവെള്ളത്തിനും വിലക്കേർപ്പെടുത്തി.നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന ഇത്തരം നീക്കങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
നേരിട്ട് ഏറ്റുമുട്ടാൻ ഭയപ്പെട്ടാണ് പാകിസ്ഥാൻ ഇത്തരമൊരു ‘സോഫ്റ്റ് ബ്ലോക്കേജ്’ മാർഗം തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ വൃത്തങ്ങൾ ആരോപിക്കുന്നു.മുമ്പും നയതന്ത്ര സ്റ്റാഫിന് നേരെ ചെറുതും വലുതുമായ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പത്രവും വെള്ളവും വിലക്കുക അപൂർവ്വമാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.
