വാൽപ്പാറയിൽ നടന്ന ദാരുണ സംഭവത്തിൽ ഏഴ് വയസുകാരൻ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടു.വീട്ടുവളപ്പിൽ കളിക്കുകയായിരുന്ന ബാലനെ അപ്രതീക്ഷിതമായി കാട്ടിൽ നിന്ന് പുറത്തെത്തിയ കരടി ആക്രമിച്ചതായി പോലീസ് അറിയിച്ചു.ആക്രമണത്തിൽ ബാലന്റെ മുഖത്തിന്റെ ഒരു ഭാഗം കരടി കടിച്ചെടുത്തതായി വിവരം.
ബാലനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. വന്യജീവി വകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പ്രദേശത്ത് ജനങ്ങളെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാട്ടുജീവികൾ മനുഷ്യവാസ പ്രദേശങ്ങളിലേക്കുള്ള കടന്നുവരിവർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
