ഹോളിവുഡ് ബോക്‌സ് ഓഫീസ് മത്സരത്തിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. ഹോറർ വിഭാഗത്തിൽ പുറത്തിറങ്ങിയ “Weapons” 73 അന്താരാഷ്ട്ര വിപണികളിൽ നിന്ന് 27.5 മില്ല്യൺ ഡോളർ സമ്പാദിച്ചു. മികച്ച തുടക്കത്തോടെയാണ് ചിത്രം മുന്നേറുന്നത്, ആഗോള വരുമാനം ഇപ്പോൾ 70 മില്ല്യൺ ഡോളർ കടന്നിരിക്കുകയാണ്.
ശക്തമായ കഥയും ഉത്കണ്ഠ നിറഞ്ഞ പ്രമേയവും ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതായി വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, ഡൈനോസർ സാഹസിക പരമ്പരയിലെ പുതിയ ഭാഗമായ “Jurassic World Rebirth” റിലീസ് ആരംഭിച്ച് കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ 800 മില്ല്യൺ ഡോളർ ആഗോള ബോക്‌സ് ഓഫീസ് വരുമാനം പിന്നിട്ടു.
ചൈനയിലെ ചിപ്പ് വിൽപ്പനയിൽ നിന്നുള്ള 15% അമേരിക്കക്ക് നൽകാൻ; എൻവിഡിയയും എഎംഡിയും
വമ്പൻ വിഎഫ്എക്സ്, സാഹസിക രംഗങ്ങൾ, കുടുംബ പ്രേക്ഷകശ്രദ്ധ എന്നിവ സിനിമയുടെ വിജയത്തിൽ നിർണായകമായി. ഹോളിവുഡ് ചിത്രങ്ങൾ വീണ്ടും അന്താരാഷ്ട്ര പ്രേക്ഷകരുടെ മനസുകൾ കീഴടക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.
