കേന്ദ്രമന്ത്രി സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചെന്ന വാർത്ത തെറ്റാണ് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച വാർത്തകളെ അദ്ദേഹം വ്യക്തമായി നിഷേധിച്ചു. ‘ഞാൻ മോദി സർക്കാരിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു.കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുകയാണ് എന്റെ ലക്ഷ്യം’ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
പാർട്ടിയോടും പ്രധാനമന്ത്രിയോടും തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, രാജി നൽകാനുള്ള യാതൊരു തീരുമാനം പോലും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായതിനാൽ പൊതുജനങ്ങൾ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും സുരേഷ് ഗോപി അഭ്യർത്ഥിച്ചു.
