നോയിഡയിലെ ഒരു സ്വകാര്യ ഡേ കെയറിൽ 15 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനക്കാരി ക്രൂരമായി മർദിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ പുറത്തുവന്നു. കുട്ടിയെ നിലത്ത് തള്ളുകയും, പലതവണ അടിക്കുകയും, കാലുകളിൽ കടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. സംഭവസമയത്ത് ഡേ കെയറിന്റെ ഉടമ സമീപത്തുണ്ടായിരുന്നെങ്കിലും ഇടപെടാതിരുന്നതാണ് രക്ഷിതാക്കളുടെ പരാതി.
വിദേശത്തേക്ക് കടക്കാൻ സാധ്യത റാപ്പർ വേടനെതിരെ ലുക്ക്-ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതം
കുട്ടിക്ക് കാലിലും ശരീരത്തിലും ഗുരുതരമായ പരിക്കുകളുണ്ട്. മെഡിക്കൽ പരിശോധനയിൽ കടിയേറ്റ പാടുകളും പൊട്ടലിനും സാധ്യതയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പോലിസ് ഉടമയ്ക്കും ജീവനക്കാരിക്കുംതിരെ കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
