തെലങ്കാനയിൽ നടന്ന ഭീകരമായ കൊലപാതകം , ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ കലഹമുണ്ടാക്കുകയും കുടുംബജീവിതം അസഹ്യപ്പെടുത്തുകയും ചെയ്ത ഭർത്താവിനെ ഒഴിവാക്കാനായിരുന്നു ഭാര്യയുടെ പദ്ധതി.ഇതിന് വേണ്ടി അവൾ യൂട്യൂബ് വീഡിയോകൾ വഴി കൊലപാതക രീതി പഠിച്ചു.
വീഡിയോയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, അവസരം നോക്കി ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ചെവിയിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തി. ഭർത്താവിന് ശ്വാസംമുട്ടുകയും, ഉടൻ തന്നെ മരണവും സംഭവിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞ നാട്ടുകാർക്കും ബന്ധുക്കൾക്കും ഞെട്ടലാണ്.
‘കരാർ ലംഘനം കേരള സർക്കാരിൽ നിന്ന്’; അർജന്റീന ഫുട്ബോൾ അസോസിയേഷൻ
അന്വേഷണത്തിൽ, ഭാര്യ തന്റെ കുറ്റം സമ്മതിക്കുകയും ഭർത്താവിന്റെ മദ്യാസക്തിയും അതിന്റെ പേരിലുള്ള പീഡനവും കൊലപാതകത്തിന് കാരണമെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ സംഭവം സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്നു.
