തിരുപ്പൂരിൽ സ്റ്റേഷൻ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവിച്ചത് പുലർച്ചെ മൂവഞ്ചേരി പ്രദേശത്താണ്. ഒളിവിലായിരുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ
ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു.
സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ
രണ്ട് പോലീസുകാരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട പ്രതിക്ക് നിരവധി ക്രിമിനൽ കേസുകളിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. കഴിഞ്ഞ ദിവസം എസ്‌ഐയെ വെട്ടിക്കൊന്ന സംഭവം വലിയ ചർച്ചയായിരുന്നു. ഏറ്റുമുട്ടൽ സംബന്ധിച്ച് പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
