കൊച്ചിയിൽ വിചിത്രമായ ഒരു കവർച്ച കേസാണ് റിപ്പോർട്ട് ചെയ്തത്. ഒരു കടയിൽ പുലർച്ചെയെത്തിയ കളളൻ ഷട്ടർ കുത്തിത്തുറന്ന് കയറി. എന്നാൽ പണമോ വിലയേറിയ സാധനങ്ങളോ കവർച്ച നടത്തില്ല . പകരം 30 കുപ്പി വെളിച്ചെണ്ണയെടുത്ത് ചാക്കിലാക്കി സ്ഥലം വിട്ടു.കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോൾ കവർച്ച കണ്ടെത്തുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്, സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.പണം ഉപേക്ഷിച്ച് വെളിച്ചെണ്ണ മാത്രം എടുത്തതിൽ അന്വേഷണ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അതിശയത്തിലാണ്. സംഭവത്തിൽ ആസൂത്രിത കവർച്ചയെന്നാണ് പ്രാഥമിക നിഗമനം. ഈ അപൂർവ കവർച്ച ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്.
