അയർലൻഡിലെ വാട്ടർഫോർഡിൽ ഇന്ത്യൻ വംശജയായ ആറ് വയസ്സുകാരി ക്രൂരതയുടെ ഇരയായി. അഞ്ച് കുട്ടികളടങ്ങിയ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. “ഇന്ത്യയിലേക്ക് മടങ്ങൂ”, “ഡാർട്ടി ഇന്ത്യൻ” തുടങ്ങിയ വാക്കുകൾ ഉപയോഗികയും സൈക്കിളിന്റെ ചക്രം സ്വകാര്യഭാഗങ്ങളിൽ അമർത്തിയതും ഉൾപ്പെടുന്ന ദാരുണമായ സംഭവമാണ് ഇത്.
കട കുത്തിത്തുറന്ന് കളളന് പണം വേണ്ട; കവർന്നത് വെളിച്ചെണ്ണ മാത്രം
കുട്ടിയുടെ അമ്മ തന്നെ സംഭവം നേരിൽ കണ്ടതായും പിന്നീട് ആശുപത്രിയിലേക്കെത്തിച്ചതായും അറിയിച്ചു. സംഭവത്തിൽ ഗാർഡക്ക് പരാതി നൽകിയതോടൊപ്പം, കുടുംബം വലിയ ഭീതിയിലാണ്. വംശീയാത്മകമായ ആക്രമണങ്ങളുടെ തുടർച്ചയായുണ്ടാകുന്ന പശ്ചാത്തലത്തിൽ, ഇപ്പോൾ കുട്ടികളോടും കുടുംബങ്ങളോടും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലും ആവശ്യമുയരുന്നു.
