ലോകചാമ്പ്യൻ അർജന്റീന ഫുട്‌ബോൾ ടീം ലയണൽ മെസ്സി ഉൾപ്പെടെ കേരളം സന്ദർശനത്തിന് എത്തില്ലെന്ന് സംസ്ഥാന കായിക മന്ത്രി വ്യക്തമാക്കി. ഏറെ പ്രചാരണം നൽകി പ്രഖ്യാപിച്ചിരുന്ന 2025 ഒക്ടോബർ മത്സരത്തിനായുള്ള കരാറും ചർച്ചകളും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പിൻവലിച്ചതോടെ പദ്ധതി തകർന്നുവീണു.
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സമയ പ്രശ്നങ്ങളാണ് സന്ദർശനം റദ്ദാക്കാൻ കാരണം എന്നു വ്യക്തമാക്കിയെങ്കിലും, സ്പോൺസർമാർ കരാർ ലംഘിച്ചതായി ആരോപിച്ച് നിയമ നടപടിയുമായി മുന്നോട്ട് വരുമെന്ന സൂചന നൽകിയിട്ടുണ്ട്.ഈ സംഭവവികാസം കേരള സർക്കാർ വിമർശനത്തിന് ഇരയായിരിക്കുകയാണ്. പരിപാടിയുടെ പ്രഖ്യാപനവും പിന്നീട് വന്ന പരാജയവും സംസ്ഥാനത്തിന് വലിയ നഷ്ടമായി മാറിയതായി വിദഗ്ധർ വിലയിരുത്തുന്നു
