ക്ഷേത്ര വഞ്ചി കുത്തി തുറന്ന മോഷണം വയോധികൻ പിടിയിലായി. ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ തെക്കേവിള ലക്ഷ്മി നഗർ 271 റെയിന ഹൗസിൽ സഫറിനെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയാണ് ഇരവിപുരം വഞ്ചിക്കോ ഉള്ള ക്ഷേത്രവഞ്ചി കുത്തിത്തുറന്ന പതിനായിരം രൂപ ഇയാൾ മോഷ്ടിച്ചത്.ഇയാൾ കൊല്ലത്ത് തന്നെ പകൽ സമയങ്ങളിൽ വഴിയരികിൽ പൊതിച്ചോറ് വിൽക്കുന്ന ജോലിയിൽ ഏർപ്പെട്ട് വരികയായിരുന്നു.രാത്രികാലങ്ങളിൽ ക്ഷേത്ര വഞ്ചികൾ കൊത്തിത്തുറന്ന മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.ഇരവിപുരം എസ് എച്ച് ആർ രാജീവ് എസ് ഐ മാരായ രാജ് മോഹൻ പ്രമോദ് സബിത എന്നിവ അടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പൊതിച്ചോറ് വിൽക്കുന്ന സ്ഥലത്തുനിന്ന് പിടികൂടിയത്.
