കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്പെടുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത്, താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും,കനത്ത മഴ തുടരുന്നതിനാൽ നദികളിലും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.അതേസമയം, മറ്റ് നിരവധി ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
നടൻ ഷാനവാസ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ
രക്ഷാപ്രവർത്തന സംഘം, ഫയർഫോഴ്‌സ്, പോലീസ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സജ്ജമായി പ്രവർത്തിക്കുന്നു. ജനങ്ങൾ അധിക വിവരങ്ങൾക്ക് ഔദ്യോഗിക മാർഗങ്ങൾ സമീപിക്കണമെന്നും, വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
