അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന വീണ്ടും വിവാദമായിരിക്കുകയാണ്. വൈറ്റ്‌ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
“ആ ചുണ്ടുകൾ, ആ മുഖം, അവൾ ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്.” ഈ പ്രസ്താവന വീഡിയോ സമൂഹമാധ്യമങ്ങളിൽ വേഗം പ്രചരിച്ചു. നിരവധി പേർ ട്രംപിന്റെ വാക്കുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.
ഇത് സ്ത്രീകളെ അവമതിക്കുന്നതും ലൈംഗികതമൂല്യനിർണയവുമായി ബന്ധപ്പെടുന്നതുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. നേരത്തെയും സ്ത്രീകളെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ വിവാദമായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി അന്തരിച്ചു; ജാർഖണ്ഡ് നേതാവ് ശിബു സോറന്‍ വിടവങ്ങി
സംഭവത്തിൽ വൈറ്റ്‌ഹൗസ് ഔദ്യോഗിക പ്രതികരണം നൽകാതിരുന്നപ്പോൾ ട്രംപിന്റെ അനുയായകർ ഇത് അനാവശ്യ വിവാദമാക്കരുതെന്നും അഭിപ്രായപ്പെട്ടു.എന്നാൽ, ട്രംപിന്റെ നേതൃത്വഗുണങ്ങളെയും സ്ത്രീകളെക്കുറിച്ചുള്ള സമീപനത്തെയും വീണ്ടും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇത്തവണയും സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നത്.
