തെരുവുനായ്ക്കളുടെ അക്രമത്തിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ഉടനീളം തെരുവുനായ് ശല്യത്തിൽ പേയ്പിടിച്ചവരും പരിക്കേറ്റ വരും മരണപ്പെട്ടവരും നിരവധിയാണ്. മനുഷ്യന് വെളിയിൽ ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് തഴവാ പഞ്ചായത്ത് ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളും. കുതിരപ്പന്തി, മുല്ലശ്ശേരിമുക്ക്, എ.വി.എച്ച്.എസ്.അമ്പലമുക്ക്, കൊച്ചുകുറ്റിപ്പുറം, കുറ്റിപ്പുറം, അഴയകാവ്ഭാഗം, മണപ്പള്ളി, കാളിയൻ ചന്ത, ചിറക്കൽ ക്ഷേത്ര സമീപം, എന്ന് വേണ്ട എവിടെ തിരിഞ്ഞാലും നായ് ശല്യം കൊണ്ട് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
പകൽ സമയങ്ങളിൽ റോഡിൽ കൂടി ആട്ടിൻപറ്റങ്ങൾ പോകുന്നതുപോലെ നടന്നു പോകുമെങ്കിലും നേരം വൈകുന്നേരത്തോടെ ഇരുചക്രവാഹനക്കാർക്കും മറ്റും മുല്ലശ്ശേരി വടക്കോട്ടുള്ള റോഡിൽ ഒരിക്കലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പത്തും പതിനഞ്ചും തെരുവുനായ്ക്കൾ ഇരുചക്ര വാഹനത്തിന് പിന്തുടർന്ന് കുരച്ചു കൊണ്ടു വരുമ്പോൾ എത്ര ബലവാനായാലും മാനസികമായി തളരുകയും നായ്ക്കടിയേൽക്കാനും വാഹനം നിയന്ത്രിക്കാനും സാധിക്കാത്ത ഗതിയിലാണ്. ഭാഗ്യം ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് അവരൊക്കെ രക്ഷപ്പെടുന്നത്. ഏതാണ്ട് ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലെയും റോഡിലെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്നാൽ കേന്ദ്രനിയമം നിലനിൽക്കുന്നതിനാൽ നായ്ക്കളെ പിടിക്കാൻ പറ്റുന്നില്ല കൊല്ലാൻ പറ്റുന്നില്ല എന്നുള്ളതാണ് ഇന്ന് ഗ്രാമപഞ്ചായത്തുകൾ പറയുന്ന ഉപാധി.
അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ല; ധർമസ്ഥല ദുരൂഹതയിൽ കൂടുതൽ വലയുന്നു
വർഷങ്ങൾക്കു മുമ്പ് തെരുവ് നായ്ക്കളെ പിടിക്കാൻ പ്രത്യേക ആൾക്കാർ തന്നെ ഉണ്ടായിരുന്നു. പഞ്ചായത്ത് കോൺടാക്ട് കൊടുക്കുന്നതനുസരിച്ച് അവർ വന്ന് നായ്ക്കളെ പിടിച്ച് കുത്തിവെച്ച് കൊല്ലുകയും കൂട്ടമായി കുഴിച്ചിടുകയും ചെയ്യുന്ന ഒരു ശൈലി ഉണ്ടായിരുന്നു. ഇനിയും ആ നിലയിലേക്ക് മാറിയില്ല എങ്കിൽ കേരളത്തിൽ പക്ഷിമൃഗാദികൾക്ക് കിട്ടുന്ന ഒരു പരിഗണന പോലും മനുഷ്യജന്മങ്ങൾക്ക് ഇല്ലാതാകും എന്നുള്ളതിന് സംശയമില്ല.
ആകയാൽ പാർലമെന്റിൽ ഉൾപ്പെടെ വിഷയം അവതരിപ്പിച്ച നമ്മുടെ എംപിമാരും നിയമസഭയിൽ കഴിയുന്നത്ര സമ്മർദ്ദം ചെലുത്തി നമ്മുടെ എംഎൽഎമാരും ചേർന്ന് നിയമ ഭേദഗതി വരുത്തി നാട്ടിൻപുറത്തുള്ള ഈ ജനങ്ങളെ രക്ഷിക്കണമെന്നാണ് പറയാനുള്ളത്. പക്ഷിപ്പനിയുടെ പേരിൽ ലക്ഷക്കണക്കിന് താറാവിനെ തീയിലിട്ട് ചുട്ടു കൊല്ലുന്നത് നമ്മൾ കാണാറുണ്ട്. മനുഷ്യന് ഭക്ഷണാവശത്തിനുവേണ്ടി ആട്, കോഴി, കാള,പോത്ത്, മറ്റ് മൃഗാദികളെ കൊന്ന്തിന്നാറുണ്ട്. അത് നമ്മൾ കാണാറുണ്ട് അനുഭവിക്കാറുണ്ട്. എന്നാൽ മനുഷ്യജന്മത്തിന് മാത്രം ഒരു വിലയും കൽപ്പിക്കാത്ത നിയമം മാറ്റി എഴുതപ്പെടണമെന്നാണ് ഏവരുടെയും അഭിപ്രായം.
